തൃശ്ശൂര്‍: ബിസിനസിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് ധർമരാജനോട് കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണ സംഘം. ബിസിനസ് ആവശ്യത്തിനാണ് പണം കൊണ്ടുവന്നതെന്ന് ധര്‍മരാജന്‍ അവകാശപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്.
കൊടകര കേസിൽ കണ്ടെടുത്ത പണം ബിജെപിയുടേത് തന്നെയെന്ന് പൊലീസ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഇത് ഹവാല പണമാണ്. പണം കൊണ്ടുവന്നത് കർണാടകത്തിൽ നിന്നാണ്. കേസിലെ പരാതിക്കാരനായ ധർമ്മരാജന് പണം വിട്ടുനൽകരുതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
ഇരിങ്ങാലക്കുട കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കവര്‍ച്ച ചെയ്യപ്പെട്ട പണം തങ്ങളുടേതാണെന്നും വിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ട് ധര്‍മ്മരാജനും സുനില്‍ നായിക്കും സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കവേയാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പണം കൊണ്ടുവന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.