/sathyam/media/post_attachments/BntffHvGmXk6WH2YUhQh.jpg)
കൊച്ചി: കൊടകര കേസിൽ അന്വേഷണം തുടങ്ങിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . വിശദമായ സത്യവാങ്മൂലത്തിന് രണ്ട് ആഴ്ചത്തെ സമയം വേണമെന്നും ഇഡി ഹൈകോടതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 25 ന് തന്നെ സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ വിശദംശങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാൻ ഇഡി തയ്യാർ ആണെന്നും അതിന് രണ്ട് ആഴ്ചത്തെ സമയം വേണമെന്നും ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
തുടർന്ന് ഹൈക്കോടതി ഇതിന് അനുമതി നൽകി. മുൻപ് ഇഡിക്ക് കൊടകര കേസ് അന്വേഷിക്കണമെന്ന് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഹർജിക്കാരനായ സലിം മടവൂർ ആരോപിച്ചു. ഈ ആരോപണം ഹൈക്കോടതിയുടെ മുന്നിലെത്തിയ സമയത്താണ് കേസ് അന്വേഷണം ഇഡി ആരംഭിച്ചത്.