തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്, കെ.പി.സി.സി അധ്യക്ഷ നിയമനങ്ങളിൽ അസ്വസ്ഥരായി നിൽക്കുന്ന ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെടലുണ്ടാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.
/sathyam/media/post_attachments/Z9OtnSho4d8Xv5QRen0z.jpg)
ഇരുവർക്കുമുണ്ടായിട്ടുള്ള തെറ്റിധാരണകൾ മാറ്റും. ഇരുവരെയും മാറ്റിനിർത്തി കോൺഗ്രസിന് മുന്നോട്ടു പോകാനാവില്ല. കെ.പി.സി.സി ഭാരവാഹിപ്പട്ടിക 51 പേരിലേക്ക് ചുരുക്കുമെന്നത് സുധാകരന്റെ മനസിലെ ആഗ്രഹമാണെന്നും അക്കാര്യം അദ്ദേഹം പങ്കുവച്ചിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
സുധാകരന്റെ ടീമിൽ കെ.പി.സി.സി വർക്കിങ് പ്രസിഡന്റായി കൊടിക്കുന്നിൽ ഇന്ന് ചുമതലയേൽക്കും.