Advertisment

കൊടിക്കുന്നില്‍ സുരേഷ് നിലവില്‍ വഹിക്കുന്നത് അഞ്ച് പദവികള്‍ ! ദളിത് പ്രാതിനിധ്യത്തിന്റെ പേരിലും എല്ലാ പദവികളും തനിക്കു തന്നെ വേണമെന്ന കൊടിക്കുന്നിലിന്റെ ആഗ്രഹത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കൊടിക്കുന്നിലിനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റാക്കിയ നടപടി പിന്‍വലിക്കണമെന്നും ആവശ്യം. സ്വന്തം സമുദായത്തില്‍ നിന്നുള്ള ആരെയും വളര്‍ത്താത്ത കൊടിക്കുന്നിലിനെതിരെ ദളിത് വിഭാഗവും. സുരേഷിന് പകരം രമ്യാ ഹരിദാസിനെ വര്‍ക്കിങ് പ്രസിഡന്റ് ആക്കണമെന്നും ആവശ്യം ! ദളിത് പ്രാതിനിധ്യത്തിനൊപ്പം വനിതാ പ്രാതിനിധ്യവും ഉറപ്പിക്കാമെന്ന് പ്രവര്‍ത്തകര്‍

New Update

publive-image

Advertisment

തിരുവനന്തപുരം: കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് വീണ്ടും കൊടിക്കുന്നില്‍ സുരേഷിനെ നിയമിച്ചതില്‍ കടുത്ത പ്രതിഷേധം ഉയരുന്നു. ദളിത് പ്രാതിനിധ്യത്തിന്റെ പേരില്‍ എല്ലാ അധികാരങ്ങളും ഒരാള്‍ക്ക് തന്നെ ലഭിക്കുന്നതിലാണ് പ്രതിഷേധം.

കൊടിക്കുന്നിലിന് പകരം ആ സ്ഥാനം രമ്യ ഹരിദാസ് എംപിക്ക് നല്‍കിയിരുന്നെങ്കില്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയും ഒപ്പം വനിതാ പ്രാതിനിധ്യവും ഉറപ്പിക്കാമായിരുന്നുവെന്നാണ് കൊടിക്കുന്നിലിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

നിലവില്‍ മൂന്നു പ്രധാന പദവികളാണ് കൊടിക്കുന്നില്‍ വഹിക്കുന്നത്. മാവേലിക്കര എംപി, ലോക്‌സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് പദവികള്‍ക്ക് പുറമെയാണ് ഇപ്പോള്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പദവികൂടി ലഭിച്ചത്. ഇതിനു പുറമെ ചെറിയ മറ്റു രണ്ടു പദവികള്‍കൂടി കൊടിക്കുന്നില്‍ വഹിക്കുന്നുണ്ട്.

കൊടിക്കുന്നില്‍ ഏഴുവട്ടം ലോക്‌സഭയിലേക്ക് വിജയിച്ചതും കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയിലാണ്. ഇതൊക്കെയും ദളിത് വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധി എന്ന നിലയില്‍ തനിക്കു തന്നെ ലഭിക്കണമെന്ന് കൊടിക്കുന്നില്‍ പറയുന്നത്. പിന്നാക്ക വിഭാഗത്തില്‍ നിന്നും മറ്റൊരു നേതാവിനെ വളര്‍ത്താന്‍ പോലും കൊടിക്കുന്നില്‍ തയ്യാറാകാത്തത് അധികാരം തനിക്ക് തന്നെ ലഭിക്കാനാണെന്ന വിമര്‍ശനവും ഉണ്ട്.

നേരത്തെ കെപിസിസി അധ്യക്ഷ പദവിയില്‍ തനിക്ക് യോഗ്യതയുണ്ടെന്ന് പറഞ്ഞ് അധ്യക്ഷ പദവിയില്‍ കൊടിക്കുന്നിലും അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം സുരേഷിന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. പ്രവര്‍ത്തക വികാരം കൊടിക്കുന്നിലിന് എതിരായിരുന്നിട്ടു കൂടി കൊടിക്കുന്നിലിനെ തേടി രണ്ടാം വട്ടവും വര്‍ക്കിങ് പ്രസിഡന്റ് പദവി എത്തുകയായിരുന്നു.

ഹൈക്കമാന്‍ഡിലുള്ള സുരേഷിന്റെ സ്വാധീനമാണ് മോശം പ്രകടനം നടത്തിയിട്ടും സുരേഷിന് പദവിയില്‍ തുടരാന്‍ സഹായകരമായത്. ദളിത് വിഭാഗത്തിന്റെ പ്രതിനിധിയായ തന്നെ ഒഴിവാക്കരുതെന്ന് സുരേഷും ഹൈക്കമാന്‍ഡിനെ കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസിലെ ദളിത് വിഭാഗത്തിലെ നേതാക്കളും പ്രതിഷേധത്തിലാണ്.

എല്ലാ അധികാരങ്ങളും സമുദായത്തിന്റെ പേരില്‍ ഒരാള്‍ക്ക് തന്നെ ലഭിക്കുന്നതിലാണ് പ്രതിഷേധം. രമ്യ ഹരിദാസിന് ഈ സ്ഥാനം നല്‍കിയിരുന്നില്‍ വനിതാ പ്രാധിനിധ്യവും ദളിത് പ്രാതിനിധ്യവും ഉറപ്പിക്കാമായിരുന്നുവെന്നും യുവത്വത്തിന് പ്രാധാന്യം നല്‍കുന്നുവെന്നത് മാതൃകാപരമായ നടപടിയാകുമായിരുന്നെന്നും ഇവര്‍ പറയുന്നു.

ഇക്കാര്യമാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ട്.

trivandrum news
Advertisment