Advertisment

പ്രസന്നമായ മുഖത്തോടെ വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിക്കുമായിരുന്നു; ആളുകളെ സ്വാധീനിക്കാൻ കഴിയുന്ന നേതാവായിരുന്നു കോടിയേരിയെന്ന് വൈക്കം വിശ്വൻ

New Update

തിരുവനന്തപുരം : ആളുകളെ സ്വാധീനിക്കാൻ കഴിയുന്ന നേതാവായിരുന്നു കോടിയേരിയെന്ന് മുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വൻ അനുസ്മരിച്ചു. പ്രസന്നമായ മുഖത്തോടെ വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിക്കുമായിരുന്നു.

Advertisment

publive-image

ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് പോലും സൗഹൃദപരമായ ശൈലിയായിരുന്നു അദ്ദേഹത്തിന്‍റേത് . സംഘടനാ കാര്യങ്ങൾ കാർക്കശ്യത്തോടെ നടപ്പാക്കി. പൊതു സമൂഹത്തിനും പാർട്ടിയ്ക്കും കനത്ത നഷ്ടമാണ് ഉണ്ടായതെന്നും വൈക്കം വിശ്വൻ അനുസ്മരിച്ചു

 

Advertisment