തിരുവനന്തപുരം: കോൺഗ്രസിൽ അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്ന തർക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് പരിഹസിച്ച് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ.
/sathyam/media/post_attachments/DtLhMBLruoCfqi7JQGM6.jpg)
തിരഞ്ഞെടുപ്പ് സർവേ ഫലങ്ങളെ ഇടതുപക്ഷം വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ കോടിയേരി സർവേഫലം കണ്ട് വിഭ്രാന്തിയിലായത് കോൺഗ്രസാണെന്നും പറഞ്ഞു. എല്ലാ സർവേ ഫലങ്ങളും ഇടതുമുന്നണിക്ക് അനുകൂലമായിട്ടാണ് വന്നിരിക്കുന്നത്. ഇത് യുഡിഎഫിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. സർവേ റിപ്പോർട്ടുകൾ അവർക്കെതിരായി വരുമ്പോൾ അവർ വിഭ്രാന്തി പ്രകടിപ്പിക്കുയാണ് ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.
സർവേ ഫലങ്ങളുടെ ആവശ്യമില്ല, കെ.പി.സി.സി.വർക്കിംഗ് പ്രസിഡന്റ് സുധാകരൻ തന്നെ ഇന്നലെ കേരളത്തിൽ തുടർഭരണമുണ്ടാകുമെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. സർവേ റിപ്പോർട്ടുകളിൽ ഇടതുപക്ഷം വിശ്വസിക്കുന്നില്ല. തിരഞ്ഞെടുപ്പിന് തലേദിവസം യുഡിഎഫിന് അനുകൂലമാണെന്ന് സർവേഫലം പറയുമെന്നും കോടിയേരി അഭിപ്രായപ്പെട്ടു