/sathyam/media/post_attachments/epEISd3j9m47OG1cYn0F.jpg)
കോടിയേരി ബാലകൃഷ്ണന്റെ മുഖം കൈയ്യിൽ പച്ചകുത്തി ഭാര്യ വിനോദിനി. സഖാവ് പുഷ്പനെ കാണാൻ എത്തിയ വിനോദിനിയുടെ പച്ചകുത്തിയ കൈകളുടെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്തരിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു നേതാവിന്റെ അന്ത്യം.
ഏതു വെല്ലുവിളിയേയും ധൈര്യസമേതം നേരിടുക എന്നതായിരുന്നു കോടിയേരിയുടെ രീതി. രോഗത്തെക്കുറിച്ച് കോടിയേരി പറഞ്ഞത്, ‘കരഞ്ഞിരുന്നാൽ മതിയോ നേരിടുകയല്ലേ നിവൃത്തിയുള്ളൂ’ എന്നാണ്.
2015ൽ ആലപ്പുഴ സമ്മേളനത്തിൽ പിണറായി വിജയൻ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് കോടിയേരി ആദ്യം നേതൃപദവി ഏറ്റെടുത്തത്. തുടർന്ന് 2018ൽ തൃശൂരിൽ ചേർന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടർന്ന് 2020 ൽ ഒരു വർഷത്തോളം സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു. പിന്നീട് ചുമതലകളിലേക്ക് തിരിച്ചെത്തിയതായിരുന്നു. എന്നാൽ ആരോഗ്യനില വഷളായതോടെ ആഗസ്റ്റിൽ ചുമതല ഒഴിയുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us