New Update
വനിതാ ദിനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച
പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മകള്‍ക്കൊപ്പമുള്ള അനുഷ്കയുടെ
ചിത്രമാണ് കോലി വനിതാ ദിനത്തില്‍ പങ്കുവച്ചത്.
'ഒരു കുട്ടിയുടെ ജനനം കാണുന്നത് ഒരു മനുഷ്യന് ലഭിക്കുന്ന അവിശ്വസനീയവും അതിശയകരവുമായഅനുഭവമാണ്. അതിന് സാക്ഷ്യം വഹിച്ച ശേഷം, സ്ത്രീകളുടെ യഥാര്‍ത്ഥ ശക്തി എന്താണെന്നും, അവരുടെ ഉള്ളില്‍ ദൈവം ജീവന്‍ സൃഷ്ടിച്ചതിന്‍റെ കാരണവും നിങ്ങള്‍ മനസ്സിലാക്കും.
അവര്‍ നമ്മള്‍ പുരുഷന്മാരേക്കാള്‍ ശക്തരായതിനാലാണത്. എന്‍റെ ജീവിതത്തിലെ കരുണയുള്ളവളും ശക്തയുമായ സ്ത്രീക്കും, അമ്മയെ പോലെ വളരാന്‍ പോകുന്ന ഒരാള്‍ക്കും വനിതാദിനാശംസകള്‍. കൂടാതെ ലോകത്തിലെ അതിശയകരമായ എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍'- കോലി കുറിച്ചു.