New Update
ഇടുക്കി: കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴാമത്തെ ആളുടെ മൃതദേഹവും കിട്ടി. കാണാതായ മൂന്നര വയസുകാരന്‍ സച്ചുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച തെരച്ചില്‍ സച്ചുവിനായി ഇന്ന് രാവിലെ മുതല്‍ വീണ്ടും തുടങ്ങുകയായിരുന്നു.
പതിനൊന്നേ കാലോടെയാണ് സച്ചുവിന്‍റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. വീട് ഇടിഞ്ഞ് കിടന്നിരുന്ന ഭാഗത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹം ഇതോടെ കണ്ടെത്തി. ഇനി കണ്ടെത്താനുള്ളത് കൊക്കയാർ പഞ്ചായത്തിന് സമീപം ഒഴിക്കിൽപ്പെട്ട് കാണാതായ ആൻസി എന്ന വീട്ടമ്മയെയാണ്.