ദേശീയം

ആദ്യഭാര്യയെ കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി; പെരുമ്പാവൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കൊല്‍ക്കത്ത സ്വദേശികളായ ദമ്പതികളെ പിടികൂടി

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, August 22, 2021

എറണാകുളം: കൊല്‍കത്തയില്‍ കൊലപാതകം നടത്തി പെരുമ്പാവൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ദമ്പതികളെ പിടികൂടി. കൊല്‍ക്കത്ത സ്വദേശികളായ ഷഫീഖ് ഉല്‍ ഇസ്ലാം, ഷിയാത്തോ ബീവി എന്നിവരെയാണ് പൊലീസ് മുടിക്കലില്‍ നിന്ന് അറസ്റ്റുചെയ്തത്.

ഷഫീഖിന്റെ ആദ്യഭാര്യയെ കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. മൊബൈല്‍ ഫോണ്‍ ടവർ ലൊക്കോഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

×