കൊല്ലം ചിതറയിൽ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു; കൊലപാതകത്തിൽ കലാശിച്ചത് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കം; മൃതദേഹം ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: ചിതറയിൽ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഒന്നിച്ചു മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേല്‍പ്പിച്ചു.

Advertisment

publive-image

മടത്തറ അരിപ്പ ഇടപ്പണയിൽ ചരുവിളവീട്ടിൽ വയസ്സുളള കൊച്ചുമണിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ മണി അനന്തരവൻ രതീഷിനൊപ്പം വീടിന് സമീപത്തിരുന്ന് മദ്യപിച്ചു. ഇതിനിടെ ഇരുവരും തമ്മിൽ തർക്കമായി. തർക്കത്തിനിടയിൽ രതീഷ് കരിങ്കല്ലു കൊണ്ട് കൊച്ചു മണിയുടെ തലയിൽ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം രതീഷ് അമ്മാവന്‍റെ മൃതദേഹം പാലയുടെ ഇലയും തൊണ്ടും കൊണ്ട് മൂടി വീടിനോട്‌ ചേർന്നുള്ള വഴിയരികിൽ മൂടിയിട്ടു. എന്നാല്‍ രാത്രി പത്തുമണിയോടെ ബന്ധുക്കൾ മ്യതശരീരം കണ്ടെതിനെ തുടർന്ന് ചിതറ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. രാത്രി എത്തിയ പൊലീസ് സംഘം വീടിന് സമീപത്തു നിന്നു തന്നെ രതീഷിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ രതീഷിനെ റിമാൻഡ് ചെയ്തു.

Advertisment