ടിപ്പർ ലോറിയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ലോറി മുന്നോട്ട് നീങ്ങി; എതിർ ദിശയിൽ നിന്ന് വന്ന മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചു; വണ്ടി നിർത്താനുള്ള ശ്രമത്തിനിടെ ലോറികൾക്കിടയിൽ പെട്ട് ഡ്രൈവർ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കടയ്ക്കൽ കല്ലുതേരിയിൽ ടിപ്പർ ലോറികൾക്കിടയിൽ പെട്ട് ഡ്രൈവർ മരിച്ചു. അഞ്ചൽ കരുകോൺ സ്വദേശി മുഹമ്മദ് ബാദുഷയാണ് മരിച്ചത്.

Advertisment

publive-image

ടിപ്പർ ലോറിയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം. പണി നടക്കുന്നതിനിടെ ലോറി മുന്നോട്ട് നീങ്ങി. എതിർ ദിശയിൽ നിന്ന് വന്ന മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചു. വണ്ടി നിർത്താനുള്ള ശ്രമത്തിനിടെയാണ് മുഹമ്മദ് ബാദുഷ ലോറികൾക്ക് ഇടയിൽ അകപ്പെട്ടത്.

Advertisment