ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
കൊല്ലം: പാമ്പു പിടിക്കുന്നതിനിടെ പാമ്പുപിടുത്തക്കാരന് കടിയേറ്റു. തട്ടാമല സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനാണ് കടിയേറ്റത്. മൂർഖൻ പാമ്പിന്‍റെ കടിയേറ്റ സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisment
/sathyam/media/post_attachments/ZxVDvDRfUu9UAM3qfqSs.jpg)
കൊല്ലം മൈലാപ്പൂരിൽ വച്ചാണ് പാമ്പു കടിയേൽക്കുന്നത്. കടിയേറ്റ ശേഷവും പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് ആശുപത്രിയിലേക്ക് പോയത്.
രാവിലെ 6.30 ഓടെയാണ് സന്തോഷിന് മൂര്‍ഖന്‍റെ കടിയേല്‍ക്കുന്നത്. മീന്‍ വളര്‍ത്തുന്ന ടാങ്കിന് സമീപം പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ സന്തോഷിനെ വിവരം അറിയിക്കുകയായിരുന്നു.
പാമ്പ് മീന്‍ പിടിക്കാനുപയോഗിക്കുന്ന വലയില്‍ കുടുങ്ങിയപ്പോള്‍ അതില്‍ നിന്നും പാമ്പിനെ പുറത്തെടുക്കുന്നതിനിടയിലാണ് കടിയേല്‍ക്കുന്നത്. സന്തോഷിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us