കൊല്ലത്ത്‌ ലോറിക്കടിയില്‍പ്പെട്ട് ഇരുചക്ര വാഹന യാത്രികന്‍ മരിച്ചു

ന്യൂസ് ബ്യൂറോ, കൊല്ലം
Friday, January 15, 2021

കൊല്ലം: ചന്ദനത്തോപ്പില്‍ ലോറിതട്ടി റോഡില്‍ വീണ ഇരുചക്ര വാഹന യാത്രികന്‍ അതേ ലോറിയുടെ പിന്‍ചക്രം കയറി മരിച്ചു. കൊല്ലം ചകിരിക്കട സ്വദേശി സലിം ആണ് മരിച്ചത്. എതിരേ വന്ന ബസിന് സൈഡുകൊടുക്കുമ്പോള്‍ സ്‌കൂട്ടറിന്റെ ഹാന്റിലില്‍ ലോറിയുടെ മധ്യഭാഗം തട്ടി റോഡില്‍ വീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.

×