അഞ്ചലിൽ പഴക്കട ഉടമയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ ഭാര്യാപിതാവ് അറസ്റ്റിൽ

ന്യൂസ് ബ്യൂറോ, കൊല്ലം
Friday, February 21, 2020

കൊല്ലം: അഞ്ചലിൽ പഴക്കട ഉടമയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ ഭാര്യാപിതാവ് അറസ്റ്റിൽ. കുളത്തൂപ്പുഴ സ്വദേശി ഷാജഹാനാണു അഞ്ചൽ പോലീസിന്റെ പിടിയിലായത്. കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലാകാനുണ്ട്.

ഇന്നലെയാണ് കേസിന് ആസ്പദമായ സംഭവം. അഞ്ചൽ മുക്കട ജംഗ്ഷനിൽ അഫ്സൽ ഫ്രൂട്ട്സ് കട നടത്തിക്കൊണ്ടിരുന്ന ഉസ്മാനാണ് ആസിഡാക്രമണത്തിനു ഇരയായത്. കടയിൽ കച്ചവടം നടത്തുന്നതിനിടെ ബൈക്കിലെത്തിയ കുളത്തുപ്പുഴ സ്വദേശികളായ മൂന്നു പേരാണ് ആസിഡ് ഒഴിച്ചത്.

ഷാജഹാന് പുറമെ ഉസ്മാന്റെ ബന്ധുക്കളും കുളത്തൂപ്പുഴ സ്വദേശികളുമായ നാസ്സർ, നിസ്സാർ എന്നിവരുമാണ് പ്രതിസ്ഥാനത്തുള്ളത്. ഇവ‍ര്‍ക്കെതിരെ ഉസ്മാൻ മൊഴി നൽകിയിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

×