ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ആദിവാസി കുട്ടി മരിച്ചു

ന്യൂസ് ബ്യൂറോ, കൊല്ലം
Thursday, April 9, 2020

കൊല്ലം: ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ആദിവാസി കുട്ടി മരിച്ചു. പുനലൂര്‍ മാമ്പഴത്തറ ആദിവാസി കോളനിയിലെ സനല്‍ – ബബിത ദമ്പതികളുടെ ഒരു മാസം പ്രായമുള്ള ആണ്‍ കുഞ്ഞാണ് മരിച്ചത്. വയര്‍ വീര്‍ത്ത് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദ്യം കുഞ്ഞിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

 

പുനലൂരില്‍ നിന്ന് 16 കിലോമീറ്റര്‍ ഉള്ളിലുള്ള വനപ്രദേശമായ മാമ്പഴത്തറയില്‍ നിന്ന് ഫയര്‍ഫോഴ്സിന്‍റെ വാഹനത്തില്‍ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. കാര്യമായ രോഗമില്ലെന്ന് പറഞ്ഞ് പരിശോധിച്ച ഡോക്ടര്‍ കുട്ടിയെ തിരിച്ചയച്ചു.

വീട്ടിലെത്തി നിമിഷങ്ങള്‍ക്കകം കുഞ്ഞ് മരിച്ചു. തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ ഏഴാം മാസമായിരുന്നു കുട്ടിയുടെ ജനനം.

×