Advertisment

കൊല്ലത്ത് നിര്‍മാണത്തിനിടെ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണു; രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു

New Update

കൊല്ലം: കുളത്തൂപു‌ഴയില്‍ നിര്‍മാണത്തിനിടെ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണു രണ്ടുപേര്‍ക്ക് പരിക്ക്. ഇ.എസ്.എം കോളനിയിലെ എല്‍.പി സ്കൂളില്‍ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം.

Advertisment

publive-image

 

നിര്‍മാണത്തിനിടെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ രംഗത്തെത്തി.

സര്‍ക്കാര്‍ എല്‍.പി സ്കൂളിലെ പഴയ കെട്ടിടം പുതുക്കി പണിയുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് ചെയ്ത ഭാഗം തകര്‍ന്നു വീഴുകയായിരുന്നു. തൊഴിലാളികളായ കുഞ്ഞുമോന്‍, ഷൈജു എന്നിവര്‍ക്ക് പരിക്കേറ്റു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

kollam building collaps
Advertisment