Advertisment

കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേരുടെയും ഉറവിടം വ്യക്തമല്ല; 81 കാരന് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് ദുഷ്‌ക്കരം

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ ഉറവിടം അറിയാത്ത കേസുകള്‍. കൊട്ടാരക്കര പുലമണ്‍ സ്വദേശിയായ 81 വയസുകാരന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. മൂത്രാശയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ചികിത്സ തേടിയത്.

Advertisment

publive-image

തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കൊട്ടാക്കരയിലെ ചില കടകളിലും കുന്നിക്കോടുളള ഒരു ബേക്കറിയിലും സന്ദര്‍ശനം നടത്തിയതായാണ് പ്രാഥമിക വിവരം. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത് ദുഷ്‌കരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നീണ്ടകര സ്വദേശിയായ 33 വയസുളള യുവാവാണ് ഉറവിടം അറിയാത്ത മറ്റൊരു കേസ്.പുലമണ്‍ ജംഗ്ഷനില്‍ ഒരു കട നടത്തുകയായിരുന്നു. ജൂണ്‍ 1 ന് പനി, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. കൊല്ലം ജില്ലാ ആശുപത്രിയില്‍ സ്രവപരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനാല്‍ പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ ഇന്ന് 16 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ വിദേശത്ത് നിന്നെത്തിയവരും 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്.ഇന്ന്  26 പേര്‍ രോഗമുക്തി നേടി.

latest news covid 19 corona virus all news
Advertisment