/sathyam/media/post_attachments/eymrLvTF7b4TYTSV3YP4.jpg)
കൊല്ലം: കൊല്ലത്ത് ഷോക്കടിച്ച് ദമ്പതികളടക്കം മൂന്ന് പേർ മരിച്ചു. കൊല്ലം അഞ്ചാലുംമൂടിനടുത്ത് പ്രാക്കുളത്താണ് അപകടം നടന്നത്. ദമ്പതികളായ സന്തോഷ് (48) റംല (40) അയൽവാസി ശ്യാംകുമാർ (35) എന്നിവരാണ് മരിച്ചത്.
വീട്ടിലെ ഇലക്ട്രോണിക് ഉപകരണത്തിൽ നിന്നാണ് റംലയ്ക്കു ഷോക്കേറ്റത്. റംലയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സന്തോഷിനും ഷോക്കേറ്റു. ബഹളം കേട്ട് ഇരുവരെയും രക്ഷിക്കാനെത്തിയപ്പോഴാണ് അയൽവാസിയായ ശ്യാംകുമാറിനും വൈദ്യുതാഘാതം ഏറ്റത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.