'മറ്റുള്ളവരെ കേള്‍ക്കാനുള്ള കഴിവാണ് ഒരു ജനപ്രതിനിധിക്ക് ഉണ്ടാവേണ്ട അത്യാവശ്യ ഗുണം. മറ്റുള്ളവരുടെ ദുഃഖം കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന ശൈലിയാണ് ഗണേഷ് കുമാറിനുള്ളത്. പത്തനാപുരത്തെ കുറിച്ച്‌ പറയുമ്പോള്‍ നൂറു നാവാണ്. സ്വകാര്യ സംഭാഷണങ്ങളില്‍ പോലും പത്തനാപുരം കടന്നുവരുന്നത് അതിശയത്തോടെ ഞങ്ങളും കേട്ടിരിക്കാറുണ്ട്. വോട്ടഭ്യര്‍ത്ഥിച്ച്‌ മോഹന്‍ലാല്‍

New Update

കൊല്ലം: നടനും പത്തനാപുരത്തെ സിറ്റിംഗ് എംഎൽഎയുമായ ഗണേഷ്കുമാറിന് വേണ്ടി വോട്ടഭ്യർത്ഥിച്ച്‌ നടൻ മോഹൻലാൽ. പത്തനാപുരത്തെ കുറിച്ച്‌ പറയുമ്ബോൾ ഗണേഷ് കുമാറിന് നൂറു നാവാണെന്നും അദ്ദേഹവുമായുള്ള സ്വകാര്യ സംഭാഷണങ്ങളിൽ പോലും പത്തനാപുരം കടന്നുവരുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും മോഹൻലാൽ പറയുന്നു.

Advertisment

publive-image

അഭിനയത്തെക്കാളുപരിയായി പത്തനാപുരത്തെക്കുറിച്ചുള്ള ഗണേഷിന്റെ അഭിനിവേശം തങ്ങൾ കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ടെന്നും നടൻ പറഞ്ഞു.

എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വികസന സ്വപ്‌നങ്ങൾ പൂർത്തിയാക്കാനായി ജനങ്ങൾ ഒപ്പമുണ്ടാകുമെന്ന് തനിക്കറിയാമെന്നും വികസനമാണ് നമുക്ക് വേണ്ടതെന്ന കാര്യം മറക്കാൻ പാടില്ലെന്നും നടൻ പറയുന്നു. ഇത് അഞ്ചാം തവണയാണ് ഗണേഷ് കുമാർ പത്തനാപുരത്ത് നിന്നും ജനവിധി തേടുന്നത്.

മോഹൻലാലിന്റെ വാക്കുകൾ ചുവടെ:

'മറ്റുള്ളവരെ കേൾക്കാനുള്ള കഴിവാണ് ഒരു ജനപ്രതിനിധിക്ക് ഉണ്ടാവേണ്ട അത്യാവശ്യ ഗുണം. മറ്റുള്ളവരുടെ ദുഃഖം കേൾക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന ശൈലിയാണ് ഗണേഷ് കുമാറിനുള്ളത്. പത്തനാപുരത്തെ കുറിച്ച്‌ പറയുമ്ബോൾ നൂറു നാവാണ്. സ്വകാര്യ സംഭാഷണങ്ങളിൽ പോലും പത്തനാപുരം കടന്നുവരുന്നത് അതിശയത്തോടെ ഞങ്ങളും കേട്ടിരിക്കാറുണ്ട്. പുതിയ വികസന ആശയങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കുമ്ബോൾ അഭിനയത്തേക്കാൾ ഉപരി പത്തനാപുരത്തോടുള്ള വല്ലാത്ത അഭിനിവേശം ഞങ്ങൾ കേൾക്കാറുണ്ട്, കാണാറുണ്ട്. ഗണേഷിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയ ഒന്നാണ് പത്തനാപുരം. നിങ്ങൾ ഇന്ന് കാണുന്ന പത്തനാപുരത്തെ, പത്തനാപുരം ആക്കിയതിൽ ഗണേഷ്‌കുമാറിന്റെ സംഭാവന എന്നേക്കാൾ നന്നായി നിങ്ങൾക്ക് അറിയാം. പ്രിയ സഹോദരൻ ഗണേഷ് കുമാറിന്റെ വികസനസ്വപ്നങ്ങൾ പൂർത്തീകരിക്കുവാൻ നിങ്ങൾ ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം. മറക്കരുത്, വികസനമാണ് നമുക്ക് വേണ്ടത്.'

Advertisment