കൊല്ലത്ത് മദ്യപാനത്തിനിടയില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു

ന്യൂസ് ബ്യൂറോ, കൊല്ലം
Monday, April 19, 2021

കൊല്ലം: മദ്യപാനത്തിനിടയില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് അഞ്ചലില്‍ യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ ആയിരുന്നു സംഭവം. സ്വന്തം മകന്റ മുന്നിലിട്ടാണ് ചണ്ണപ്പേട്ട സ്വദേശി കുട്ടപ്പനെ സുഹൃത്ത് കൊന്നത്.

സുഹൃത്തായ ലൈബുവിന്‍്റെ വീട്ടില്‍ കുട്ടപ്പന്‍ മദ്യപിക്കാനെത്തി. ഇതിനിടയില്‍ ഉണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ലൈബു അക്രമാസക്തനാകുകയായിരുന്നു. വീട്ടിലെ കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന വാക്കത്തി ഉപയോഗിച്ച്‌ കുട്ടപ്പനെ വെട്ടി.

സംഭവസ്ഥലത്തു തന്നെ കുട്ടപ്പന്‍ മരിച്ചു. അച്ഛനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയ മകന്‍ വിഷ്ണുവിന്‍്റെ മുന്നില്‍ വച്ചായിരുന്നു കുട്ടപ്പനെ വെട്ടിയത്. വിഷ്ണു വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസും നാട്ടുകാരും എത്തിയത്. ലൈബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

×