കൊല്ലം: രക്തസാക്ഷി സ്മാരകത്തിന് പണം നൽകാത്തതിന് അമേരിക്കന്‍ പ്രവാസിയെ ഭീഷണിപ്പെടുത്തി സിപിഎം നേതാക്കൾ. കോവൂര്‍ സ്വദേശികളായ ദമ്പതികളാണ് പരാതിക്കാര്‍. വ്യവസായിയുടെ ബന്ധുവിനെ ഫോണില്‍ വിളിച്ചാണ് ഭീഷണി. ഭീഷണിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി.
/sathyam/media/post_attachments/hMO9OXoZH1nnl2pDY6WY.jpg)
രക്തസാക്ഷി സ്മാരകത്തിന് പണം നല്‍കാത്തതിനാല്‍ ചവറ മുഖംമൂടിമുക്കിൽ 10 കോടി ചിലവാക്കി നിർമ്മിച്ച കൺവെൻഷൻ സെന്ററില്‍ കൊടി കുത്തുമെന്നാണ് ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിന്‍റെ ഫോണ്‍ സന്ദേശം.
സ്ഥാപനത്തോട് ചേര്‍ന്നുള്ള സ്ഥലം തരംമാറ്റാന്‍ അനുവദിക്കില്ലെന്നും ബിജു പറയുന്നുണ്ട്. കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ ഉദ്ഘാടനം നടത്താനിരിക്കെയാണ് ഭീഷണി.