ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ അയല്‍വാസി വീട്ടിൽ കയറി കുത്തിക്കൊന്നു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ അയല്‍വാസി വീട്ടിൽ കയറി കുത്തിക്കൊന്നു. കൊല്ലം കടയ്ക്കല്‍ കാറ്റാടി മുക്കില്‍ ഇന്നലെ രാത്രി നടന്ന കൊലപാതകത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാറ്റാടിമൂട് പേരയത്ത് കോളനിയിലെ താമസക്കാരനായ ജോണി എന്ന ജോണ്‍സനാണ് (41) കൊല്ലപ്പെട്ടത്.

Advertisment

publive-image

അയല്‍വാസിയായ ബാബുവാണ് ജോണ്‍സനെ കൊന്നത്. കഴിഞ്ഞ കുറേ നാളുകളായി ബാബു ജോണ്‍സന്‍റെ ഭാര്യയെ അനാവശ്യം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ജോണ്‍സണ്‍ ഇത് ചോദ്യം ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ബാബു ജോണ്‍സനെ കുത്തിക്കൊല്ലുകയായിരുന്നു. നെഞ്ചിലേറ്റ ആഴമേറിയ മുറിവാണ് മരണത്തില്‍ കലാശിച്ചത്.

Advertisment