കൊല്ലം: പുത്തൂരില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മാതാപിതാക്കളുടെ കണ്‍മുന്നില്‍ വച്ച് കിണറ്റില്‍ ചാടി മരിച്ചത് സുഹൃത്തുക്കള്‍ക്കൊപ്പം സ്കൂളിനു പുറത്ത് പോയ കാര്യം വീട്ടിലറിഞ്ഞതിനെ തുടര്‍ന്നുളള മനോവിഷമത്തിലെന്ന് സൂചന. പവിത്രേശ്വരം കെഎന്‍എംഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ നീലിമയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്.
/sathyam/media/post_attachments/iAikjITD7MCdF8BI4Bih.jpg)
സ്കൂള്‍ വാര്‍ഷിക ദിനമായതിനാല്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ സ്കൂളില്‍ വരേണ്ടതില്ല എന്ന് അറിയിച്ചിരുന്നു. എന്നാല്‍ നീലിമ പതിവ് പോലെ സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. എന്നാല്‍ സ്കൂളിലേക്ക് പോയില്ല. സ്കൂളിനു സമീപത്തെ ക്ഷേത്ര പരിസരത്ത് വച്ച് നീലിമയടക്കം ചില വിദ്യാര്‍ഥികള്‍ നില്‍ക്കുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഇവര്‍ ഇക്കാര്യം സ്കൂളിലറിയിച്ചു.
ഇതോടെ അധ്യാപകരെത്തി വിദ്യാര്‍ഥികളെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വീട്ടില്‍ വിവരം അറിയിച്ചു. നീലിമയുടെ മാതാപിതാക്കള്‍ സ്കൂളിലെത്തി കുട്ടിയെ കൂട്ടി മടങ്ങി.
വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ബന്ധുവീടിനു മുന്നിലെ ആള്‍മറയില്ലാത്ത കിണറിലേക്ക് നീലിമ ചാടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us