കടയ്ക്കൽ ചിതറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ജോലിക്കെത്തിയ 15 അധ്യാപകരെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു; അധ്യാപകർക്കുനേരെ അസഭ്യവർഷവും

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കടയ്ക്കൽ ചിതറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ജോലിക്കെത്തിയ 15 അധ്യാപകരെ സമരാനുകൂലികളായ സിപിഎം പ്രവർത്തകർ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. പിടിഎ പ്രസിഡന്റും സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി അംഗവും ചിതറ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും മുൻ ചിതറ പഞ്ചായത്ത് അംഗവുമായ എസ്.ഷിബുലാലിന്റെ നേതൃത്വത്തിലാണ് അധ്യാപകരെ പൂട്ടിയിട്ടത്.

Advertisment

publive-image

അധ്യാപകർക്കുനേരെ അസഭ്യവർഷവും നടത്തി. വൈകിട്ട് പുറത്തിറങ്ങുമ്പോള്‍ ‘കാണിച്ചുതരാമെന്ന്’ ഷിബുലാല്‍ അധ്യാപകരെ ഭീഷണിപ്പെടുത്തി. അധ്യാപകർ ഇപ്പോഴും ക്ലാസ്മുറിയിൽ തുടരുകയാണ്.

പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അധ്യാപകർ ആരോപിച്ചു. വൻ െപാലീസ് സന്നാഹം സ്കൂളിനു മുന്നിൽ നിലയുറപ്പിച്ചിട്ടുണ്ട്.

Advertisment