ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
കൊല്ലം: വെള്ളിമണ്ണില്‍ കിണര്‍ വൃത്തിയാക്കിയതിന് ശേഷം മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ തൊഴിലാളി മണ്ണിടിഞ്ഞുവീണ് മരിച്ചു. ഏഴുകോൺ ഇരുമ്പനങ്ങാട് സ്വദേശി ഗിരീഷ് കുമാറാണ് മരിച്ചത്. പതിനാല് മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് മൃതദേഹം പുറത്തെടുത്തത്.
Advertisment
/sathyam/media/post_attachments/EPqq6oNjd1X4O4AAZYEw.jpg)
ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് അപകടം ഉണ്ടായത്. കിണര്‍ വൃത്തിയാക്കിയതിന് ശേഷം മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ കിണറിന് ഉള്ളിലെ കോൺക്രീറ്റ് തൊടികളും മണ്ണും ഗിരിഷിന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
അഗ്നിശമനാ സേനാംഗങ്ങള്‍ സ്ഥലത്ത് എത്തി മണ്ണുമാറ്റാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ മണ്ണ് ഇടിയാന്‍ തുടങ്ങിയതോടെ മണ്ണ് മാന്തിയന്ത്രങ്ങള്‍ എത്തിച്ചിടും മണിക്കൂറുകള്‍ തന്നെ വേണ്ടിവന്നു ഗിരിഷിന്‍റെ മൃതദേഹം പുറത്ത് എടുക്കാന്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us