കിരൺ കുമാറിന്‍റെ വീട്ടിൽ നിൽക്കാനാകില്ല, എനിക്ക് സഹിക്കാൻ സാധിക്കില്ല; അച്ഛനോട് വിസ്മയ കരഞ്ഞു കൊണ്ട് പറയുന്ന ശബ്ദസന്ദേശം പുറത്ത്

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: നിലമേലിൽ ആത്മഹത്യ ചെയ്ത വിസ്മയ ശാരീരിക മാനസിക പീഡനം ഏറ്റിരുന്നു എന്നതിന് തെളിവുകൾ പുറത്ത്. വിസ്മയയുടെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. ഭർത്താവ് കിരൺ കുമാർ മർദ്ദിച്ചിരുന്നുവെന്ന് കരഞ്ഞുകൊണ്ട് അച്ഛനോട് വിസ്മയ പറയുന്ന ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. കിരൺ കുമാറിന്‍റെ വീട്ടിൽ നിൽക്കാനാകില്ലെന്നും എനിക്ക് സഹിക്കാൻ സാധിക്കില്ലെന്നുമാണ് വിസ്മയയുടെ വെളിപ്പെടുത്തൽ.

Advertisment

publive-image

കഴിഞ്ഞ ജൂൺ 21നാണ് ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിസ്മയയുടെ അച്ഛനും സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സ്ത്രീധനമരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Advertisment