ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
കൊല്ലം: വിസ്മയ കേസില്‍ ഇന്ന് വിധി വരാനിരിക്കേ വിസ്മയയോട് കിരണ്‍ കുമാര്‍ സ്ത്രീധനം ആവശ്യപ്പെട്ടതിന് കൂടുതല്‍ തെളിവ് പുറത്ത്. വിലകൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട് വിസ്മയയോട് ഭര്‍ത്താവ് കലഹിക്കുന്ന സംഭാഷണം പുറത്തുവന്നു.
Advertisment
/sathyam/media/post_attachments/vYkycovkgFDdvvTmIjcE.jpg)
തനിക്ക് ഇഷ്ടപ്പെട്ട മോഡല്‍ കാറല്ല സമ്മാനമായി നല്‍കിയതെന്ന് പറഞ്ഞാണ് കിരണ്‍ കലഹിക്കുന്നത്. 'ഹോണ്ടാ സിറ്റിയായിരുന്നു എനിക്കിഷ്ടം.
അതിന് വിലക്കൂടുതലാ, അത് നോക്കണ്ടെന്ന് ഞാന്‍ തന്നെ നിങ്ങടെ എച്ചിത്തരം കണ്ടപ്പോ പറഞ്ഞു. വെന്‍റോ എടുത്ത് തരാമെന്ന് ഫിക്സ് ചെയ്തതല്ലേ. രാത്രി വന്നപ്പഴാണ് ഞാനീ സാധനം കണ്ടത്. അപ്പഴേ എന്‍റെ കിളി പോയി', എന്നിങ്ങനെയാണ് കിരണ്‍ വിസ്മയയോട് ഫോണില്‍ പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us