കോടതികളെ നമുക്ക് വിശ്വസിക്കാമെന്ന വലിയ ഉദാഹരണമാകും ഈ കേസ്. മോളെ ഇനി തിരിച്ചുകിട്ടില്ല; എങ്കിലും ഈ വിധി സമൂഹത്തിൽ നിരവധിപേർക്ക് ​പാഠമാകുമെന്ന് വിസ്മയയുടെ സഹോദരൻ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: വിധിയിൽ സന്തോഷമുണ്ടെന്നും പ്രതീക്ഷിച്ച വിധി‌യാണ് കോടതിയിൽ നിന്നുണ്ടായതെന്നും വിസ്മയയുടെ സഹോദരൻ വിജിത്ത് പറഞ്ഞു. അന്വേഷണ സംഘവും പ്രൊസിക്യൂഷനും തൃപ്തികരമായ രീതിയിൽ കേസ് അന്വേഷിച്ചു.

Advertisment

publive-image

ഈ‌യൊരു കേസിലൂടെ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം വെളിവാകുന്നു. കോടതികളെ നമുക്ക് വിശ്വസിക്കാമെന്ന വലിയ ഉദാഹരണമാകും ഈ കേസ്. മോളെ ഇനി തിരിച്ചുകിട്ടില്ല. എങ്കിലും ഈ വിധി സമൂഹത്തിൽ നിരവധിപേർക്ക് ​പാഠമാകുമെന്നും വിജിത്ത് പറഞ്ഞു.

അന്വേഷണ സംഘത്തോടും സർക്കാറിനോടും പ്രൊസിക്യൂഷനോടും മാധ്യമങ്ങളോടും സമൂഹത്തിനോടും വളരെയധികം നന്ദിയുണ്ട്.

സഹോദരിക്കുണ്ടായ അനുഭവം വേറൊരാൾക്കുമുണ്ടാകരുതെന്ന് അന്ന് മുതലുള്ള പ്രാർഥനയാണ്. മാതൃകാപരമായ ശിക്ഷ തന്നെ കിരൺബാബുവിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വിജിത്ത് പറഞ്ഞു.

Advertisment