ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിനെതിരായ ശിക്ഷാവിധി ഉടന്‍. കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രഖ്യാപിക്കുന്നത്.
Advertisment
/sathyam/media/post_attachments/d38pbqy3IztZyedRkkmb.webp)
ശിക്ഷ വിധിക്കുന്നതിന് മുമ്പായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ച കോടതിയോട് അച്ഛനെ നോക്കാന്‍ മറ്റാരുമില്ലെന്നായിരുന്നു മറുപടി. അച്ഛന് ഓര്‍മക്കുറവുണ്ടെന്നും അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതി പറഞ്ഞു.
ശിക്ഷാവിധി കേൾക്കാൻ വിസ്മയയുടെ കുടുംബാംഗങ്ങൾ കോടതിയിൽ എത്തിയിട്ടുണ്ട്. അതേസമയം, കേസ് വ്യക്തിക്കെതിരെയല്ലെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
പ്രതി സർക്കാർ ഉദ്യോഗസ്ഥനാണ്, വിദ്യാസമ്പന്നനാണ്, പശ്ചാത്താപമില്ല ഇതെല്ലാം കോടതി പരിഗണിക്കണം. രാജ്യം മൊത്തം ഈ വിധിയെ ശ്രദ്ധിക്കുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us