Advertisment

കല്ലടയാര്‍ തീരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ വീണു, രണ്ടു പേരെ രക്ഷപ്പെടുത്തി, ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കല്ലടയാര്‍ തീരത്ത് സെൽഫി എടുക്കുന്നതിനിടെ ആറ്റില്‍ വീണ മൂന്ന് പെണ്‍കുട്ടികളില്‍ രണ്ടു പേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. പത്താംക്ലാസ് വിദ്യാര്‍ത്ഥിനി അപര്‍ണ്ണയാണ് ഒഴുക്കില്‍പ്പെട്ടത്.

publive-image

ഇന്ന് ഉച്ചയോട് കൂടിയാണ് അപകടമുണ്ടായത്. സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍വഴുതി ഒരാള്‍ വീഴുകയായിരുന്നു. ഈ കുട്ടിയെ രക്ഷപ്പെടുത്തുന്നതിനായി മറ്റ് രണ്ടുപേരും ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരും ഒഴുക്കില്‍പ്പെട്ടത്. സഹോദരങ്ങളായ അനുഗ്രഹയും അനുപമയും രക്ഷപ്പെട്ടു.

Advertisment