പത്തനാപുരത്ത് സെല്‍ഫിയെടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: പത്തനാപുരത്ത് സെല്‍ഫിയെടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കാണാതായ കുറ്റിമൂട്ടില്‍നിന്ന് രണ്ടര കിലോമീറ്റര്‍ അകലെയായിരുന്നു മൃതദേഹം.

Advertisment

publive-image

ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് അപർണ്ണ ഒഴുക്കിൽ പെടുന്നത്. അപർണ തന്റെ സുഹൃത്തും സഹപാഠിയുമായ അനുഗ്രഹയുടെ വീട്ടിൽ എത്തിയതായിരുന്നു. അവിടെനിന്ന് അനുഗ്രഹയും സഹോദരൻ അഭിനവും ഒന്നിച്ച് കുണ്ടയം കുറ്റിമൂട്ടിൽ കടവിൽ ഫോട്ടോയും വിഡിയോയും എടുക്കാനായി പോയി.

അനുഗ്രഹയും അപർണ്ണയും ഒന്നിച്ചുള്ള വീഡിയോ അഭിനവ് പകർത്തുന്നതിനിടയിൽ ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ അഭിനവും ഒഴുക്കിൽ പെട്ടു.

കടവിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അകലെ മീൻ പിടിക്കുകയായിരുന്നവരാണ് അനുഗ്രഹയെയും അഭിനവിനെയും രക്ഷിച്ചത്. ഒഴുക്കിൽപ്പെട്ട അപർണ്ണയെ രക്ഷിക്കാൻ ഇവർക്കായില്ല.

Advertisment