കൊല്ലം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസുകാരി ജീവനൊടുക്കിയത് മകളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം അമ്മ വിലക്കിയതിന്

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കോട്ടക്കകത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ശിവാനി ആത്മഹത്യ ചെയ്തത് സോഷ്യൽ മീഡിയ സൗഹൃദം അമ്മ വിലക്കിയതിനെ തുടർന്ന്. കൊല്ലം കോട്ടക്കകം സ്വദേശികളായ രതീഷ്, സിന്ധു ദമ്പതികളുടെ മകളാണ് ശിവാനി. പെൺകുട്ടിയുടെ അച്ഛൻ രതീഷ് വിദേശത്താണ്. അമ്മ സിന്ധു മകളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം മൂലം വഴക്ക് പറഞ്ഞിരുന്നു.

Advertisment

publive-image

ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊല്ലത്ത് വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. കൊല്ലം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ശിവാനി. രാത്രി വഴക്കുണ്ടായ ശേഷം മുറിയിൽ കയറി വാതിലടച്ച പെൺകുട്ടിയെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടക വീട്ടിലെ ജനൽ കമ്പിയിലാണ് ശിവാനി തൂങ്ങിയത്.

മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹത്തിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ശിവാനിയുടെ അച്ഛൻ രതീഷ് വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം സംസ്കാരം നടത്തുമെന്നാണ് വിവരം. കൊല്ലം വെസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Advertisment