കൊല്ലത്ത് യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; മുഖം വികൃതമായ നിലയില്‍,ഭര്‍ത്താവ് അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: ഇരവിപുരത്ത് യുവതിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇരവിപുരം മാര്‍ക്കറ്റിനടുത്ത് താമസിക്കുന്ന മഹേശ്വരിയാണ് മരിച്ചത്. ഭര്‍ത്താവ് മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ അയല്‍വാസി വീട്ടിലെത്തിയപ്പോഴാണ് മഹേശ്വരി കൊല്ലപ്പെട്ട വിവരം പുറംലോകം അറിഞ്ഞത്.

Advertisment

publive-image

കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഭര്‍ത്താവ് മുരുകനും മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നു. ഉടനെ അയല്‍വാസി നാട്ടുകാരെ വിവരമറിയിച്ചു. പിന്നാലെ ഇരവിപുരം പോലീസ് എത്തി മുരുകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇരുവരു മദ്യപിച്ച് വഴക്കുണ്ടാക്കുക പതിവായിരുന്നു. ഇന്നലെ രാത്രിയിലുണ്ടായ വഴക്കിൽ ബൈക്കിന്‍റെ ഷോക്കബ്സോർബർ കൊണ്ട് മുരുകന്‍ ഭാര്യയുടെ തലയ്ക്കും മുഖത്തും അടിച്ചു. തലയ്ക്ക് പിന്നിലേറ്റ അടിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മര്‍ദ്ദനത്തിൽ മഹേശ്വരിയുടെ മുഖം വികൃതമായ നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Advertisment