ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
കൊല്ലം: കരുനാഗപ്പള്ളിയിൽ ദമ്പതികൾ ബന്ധുവീട്ടിലെ കിടപ്പുമുറിയിൽ ഷോക്കേറ്റ് മരിച്ച നിലയില്‍. ആത്മഹത്യയെന്നു സംശയം. കരുനാഗപ്പള്ളി തൊടിയൂർ കല്ലേലി ഭാഗം കോട്ടൂർ തെക്കതിൽ സാബു (52), ഭാര്യ ഷീജ (48) എന്നിവരാണു മരിച്ചത്.
Advertisment
കടബാധ്യതയെത്തുടർന്നു വീടുവിറ്റ ശേഷം ബന്ധു വീട്ടിലായിരുന്നു ഇവരുടെ താമസം. ശരീരത്തു വൈദ്യുതി കടത്തിവിട്ട് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)