ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
കൊല്ലം: കൊട്ടാരക്കരയിൽ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടവൂർ സ്വദേശി അഷ്‌ടമി അജിത്ത് കുമാർ (25) ആണ് മരിച്ചത്. കൊട്ടാരക്കര കോടതിയിൽ അഭിഭാഷകയാണ്.
Advertisment
/sathyam/media/post_attachments/CyWstdB3hKNzaFZLbylK.jpg)
കഴിഞ്ഞ ജനുവരി മുതലാണ് അഭിഭാഷകയായി പ്രവർത്തിച്ചു തുടങ്ങിയത്. സംഭവസമയത്ത് അഷ്ടമി വീട്ടിൽ തനിച്ചായിരുന്നു. ഇന്നലെ വൈകുന്നേരം വീട്ടുകാർ മടങ്ങിയെത്തിയപ്പോഴാണ് അഷ്‌ടമിയെ കയറിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്.
ഉടൻ തന്നെ കൊട്ടാരക്കാര താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അതിനകം തന്നെ മരിച്ചിരുന്നു. അഷ്ടമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അഷ്ടമിയുടെ ഫോൺ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us