ചാത്തന്നൂർ: പരവൂർ നെടുങ്ങോലം താലൂക്കാശുപത്രി മോർച്ചറിയിലെ ഫ്രീസറുകൾ തകരാറിലായതോടെ മൃതദേഹ പരിശോധന നിലച്ചു. മോർച്ചറി പൂട്ടി. രണ്ടുമാസം മുൻപാണ് ഇടിമിന്നലേറ്റ് ഫ്രീസർ കേടായത്. നന്നാക്കാൻ ഒരുലക്ഷത്തോളം രൂപ ചെലവുവരും.
അറ്റകുറ്റപ്പണിക്ക് ഫണ്ടില്ലെന്നാണ് മുൻസിപ്പൽ അധികൃതർ പറയുന്നത്.
/sathyam/media/post_attachments/Lk5Y9nqZ3P99KezHCbfu.jpg)
പാരിപ്പള്ളി മെഡിക്കൽ കോളേജ്, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്കാണ് ഇപ്പോൾ മൃതദേഹങ്ങൾ അയയ്ക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾ മരിക്കുമ്പോഴും മറ്റും മൃതദേഹം ഏറെദിവസം സൂക്ഷിക്കേണ്ടിവരാറുണ്ട്.
രാത്രിയിൽ അപകടങ്ങളിൽ മരിക്കുന്നവരുടെ മൃതദേഹപരിശോധനയും പിറ്റേദിവസമേ നടത്താറുള്ളൂ. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാൻ സംവിധാനമില്ലാത്തത് പോലീസിനെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ഇൻക്വിസ്റ്റ് നടപടികൾക്കും മറ്റും പാരിപ്പള്ളിയി മെഡിക്കൽ കോളേജിലേക്ക് പോകേണ്ടിവരും. നാലുവർഷം മുൻപാണ് പരവൂർ നഗരസഭ മോർച്ചറി കെട്ടിടം നവീകരിച്ച് ഫ്രീസറുകൾ നൽകിയത്.വൈദ്യുതികരണത്തിൽ ഉണ്ടായ അപാകതയാണ് ഫ്രീസർ കേടാവാൻ കാരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us