കൊല്ലം: കെ.ബി. ഗണേഷ് കുമാർ എംഎൽഎ ഇടതുപക്ഷ സ്വഭാവമാർജിച്ചിട്ടില്ലെന്ന് വിമർശിച്ച് സിപിഐയുടെ പത്തനാപുരം മണ്ഡലം സമ്മേളനം. തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികളെ തോൽപിക്കാൻ സിപിഎം ശ്രമിച്ചതായും സിപിഐ കുറ്റപ്പെടുത്തി.
/sathyam/media/post_attachments/9DRffsrrJ8EP0vM338dA.jpg)
സിപിഐയും ഗണേഷ് കുമാറും തമ്മിലുള്ള ഭിന്നതയ്ക്കു മൂർച്ച കൂട്ടുന്നതാണ് സിപിഐയുടെ പത്തനാപുരം മണ്ഡലം സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. 2001ൽ സിപിഐ പ്രവർത്തകരോടു കാട്ടിയ അതേ നിലപാടാണ് എംഎൽഎ ഇപ്പോഴും ആവർത്തിക്കുന്നത്.
തന്നിഷ്‌ടപ്രകാരമാണ് എംഎൽഎയുടെ പ്രവർത്തനമെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഗണേഷ് കുമാറിന്റെ സാന്നിധ്യത്തിൽ എൽഡിഎഫ് മണ്ഡലം യോഗംപോലും ചേരാൻ സാധിക്കുന്നില്ല. ഗണേഷ് കുമാറിന് മന്ത്രിമാരോട് അലർജിയാണ്.
ഇടതുസർക്കാരിന്റെ വികസന നേട്ടങ്ങൾ മണ്ഡലത്തിൽ വേണ്ട രീതിയിൽ പ്രതിഫലിക്കുന്നില്ലെന്നും പ്രവർത്തന റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സിപിഎമ്മിനും റിപ്പോർട്ടിൽ രൂക്ഷവിമർശനം ഉണ്ട്.
കേരള കോൺഗ്രസ്(ബി)ക്കൊപ്പം ചേർന്ന് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികളെ തോൽപ്പിക്കാൻ സിപിഎം ശ്രമിച്ചു. പലയിടത്തും വിമതരെ നിർത്തി. പല പഞ്ചായത്തുകളിലും ഭരണസമിതിയിൽ സിപിഐ പ്രാതിനിധ്യമില്ലാത്തത് സിപിഎം അജൻഡയുടെ ഭാഗമാണെന്നും സിപിഐ കുറ്റപ്പെടുത്തുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us