ദമ്പതികളുടെ മരണം: ഇടിച്ച കാറിൽനിന്ന് ലഹരി വസ്തുക്കൾ കണ്ടെടുത്തു

New Update

കൊല്ലം : കുളക്കടയിൽ ദമ്പതികൾ സഞ്ചരിച്ച ഓൾട്ടോ കാറുമായി കൂട്ടിയിടിച്ച ഇന്നോവ കാറിൽനിന്ന് ലഹരി വസ്തുക്കൾ കണ്ടെടുത്തതായി പോലീസ്. അപകടത്തിൽ ഓ​ൾട്ടോ കാറിലുണ്ടായിരുന്ന ദമ്പതികൾ മരിക്കുകയും മൂന്നുവയസ്സുള്ള ഇവരുടെ കുഞ്ഞിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.

Advertisment

publive-image

പുനലൂര്‍ തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണന്‍, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. മൂന്ന് വയസ്സുള്ള കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്.

കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ഇന്നോവ കാറും അടൂര്‍ ഭാഗത്തേക്ക് പോയ ഓള്‍ട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ദമ്പതികള്‍ ഓള്‍ട്ടോ വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. എറണാകുളത്ത് സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം.

ഇന്നോവയിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ഇന്നോവ കാറിൽ സഞ്ചരിച്ചവരുടെ പക്കൽനിന്നാണ് പോലീസ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്.

Advertisment