കൊല്ലത്ത് തൊട്ടിലില്‍ ഉറക്കിക്കിടത്തിയ കുഞ്ഞ് മരിച്ചനിലയില്‍; ഉച്ചയ്ക്ക് എടുക്കാന്‍ ചെന്നപ്പോള്‍ ജീവനില്ലായിരുന്നു, ശരീരം തണുത്തിരുന്നുവെന്ന് അമ്മ

New Update

കൊല്ലം: കൊല്ലത്ത് തൊട്ടിലില്‍ ഉറക്കിക്കിടത്തിയ കുഞ്ഞ് മരിച്ചനിലയില്‍. കടയ്ക്കല്‍ സ്വദേശികളായ ബീമ - റിയാസ് ദമ്പതികളുടെ മകള്‍ ഫാത്തിമ(2) ആണ് മരിച്ചത്‌. ഉച്ചയ്ക്ക് തൊട്ടിലില്‍ കുഞ്ഞിനെ ഉറക്കാന്‍ കിടത്തിയെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. ഉച്ചയ്ക്ക് ശേഷം കുഞ്ഞിനെ എടുക്കാന്‍ ചെന്നപ്പോൾ ജീവനില്ലായിരുന്നു.

Advertisment

publive-image

ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ശരീരം തണുത്തിരിക്കുകയായിരുന്നു. വീടിന് അടുത്തുള്ളവരും മറ്റും എത്തിയാണ് പൊലീസിനെ വിവരം അറിയിച്ചത്. പ്രാഥമിക പരിശോധനയില്‍ സംശയിക്കത്തക്ക ഒന്നും കണ്ടെത്തിയില്ലെന്നും അന്വേഷണം തുടങ്ങിയെന്നും കടയ്ക്കല്‍ പൊലീസ് അറിയിച്ചു.

Advertisment