കൊല്ലത്ത് ജ്യൂസ് സ്റ്റാൾ നടത്തുന്നയാളെ വഴിയിൽ തടഞ്ഞ് നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച് പണവും മൊബൈലും കവർന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

New Update

കൊല്ലം: കൊല്ലത്ത് ജ്യൂസ് സ്റ്റാൾ നടത്തുന്നയാളെ വഴിയിൽ തടഞ്ഞ് നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച് പണവും മൊബൈലും കവർന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ.

Advertisment

publive-image

ഇരവിപുരം വലിയവിള സുനാമി ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന ദിനേശ് എന്ന് വിളിക്കുന്ന വാവാച്ചി (39), കൊല്ലം വെസ്​റ്റ് വില്ലേജിൽ ജോനകപ്പുറം വാർഡിൽ ആറ്റുകാൽ പുരയിടത്തിൽ അക്ബർഷാ (അക്കു, 26) എന്നിവരെയാണ് കിളികൊല്ലൂർ പൊലീസ് പിടികൂടിയത്. കാപ്പാ നിയമപ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ദിനേശ്.

ഈ മാസം മൂന്നാംതീയതി പുലർച്ചെ 3 മണിക്കാണ് സംഭവം നടന്നത്. കൊല്ലം ചാത്തിനാംകുളത്തിന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്. 70,000 രൂപയും 25,000 രൂപ വിലയുള്ള മൊബൈൽ ഫോണുമാണ് മോഷ്ടാക്കൾ കവർന്നത്.

മൂന്നാംകു​റ്റി ജംഗ്ഷനിലെ ജ്യൂസ് സ്റ്റാൾ അടച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. രണ്ട് ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം മാസ്‌കും മുഖംമൂടിയും ധരിച്ചിരുന്നു.
റോഡ് സുരക്ഷാ കാമറകളും സി.സി ടി.വി കാമറകളും പരിശോധിച്ചാണ് അക്രമി സംഘത്തെ തിരിച്ചറിഞ്ഞത്.

സി​റ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ അന്വേഷണ സംഘവും കിളികൊല്ലൂർ പൊലീസും സംയുക്തമായി അന്വേഷണം നടത്തിയാണ് പ്രതികളെ കുടുക്കിയത്. തടഞ്ഞ് നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച് പണവും മൊബൈലും കവർന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ.

കൊല്ലം: ജ്യൂസ് സ്റ്റാൾ നടത്തുന്നയാളെ വഴിയിൽ തടഞ്ഞ് നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച് പണവും മൊബൈലും കവർന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ.

കൊല്ലം ഇരവിപുരം വലിയവിള സുനാമി ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന ദിനേശ് എന്ന് വിളിക്കുന്ന വാവാച്ചി (39), കൊല്ലം വെസ്​റ്റ് വില്ലേജിൽ ജോനകപ്പുറം വാർഡിൽ ആറ്റുകാൽ പുരയിടത്തിൽ അക്ബർഷാ (അക്കു, 26) എന്നിവരെയാണ് കിളികൊല്ലൂർ പൊലീസ് പിടികൂടിയത്. കാപ്പാ നിയമപ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ദിനേശ്.

ഈ മാസം 3ന് പുലർച്ചെ 3 മണിക്കാണ് സംഭവം നടന്നത്. മൂന്നാംകു​റ്റി ജംഗ്ഷനിലെ ജ്യൂസ് സ്റ്റാൾ അടച്ചു വീട്ടിലേക്ക് മടങ്ങവേ സംഘം മാസ്‌കും മുഖംമൂടിയും ധരിച്ച് രണ്ട് ഇരുചക്ര വാഹനങ്ങളായെത്തി ആക്രമിക്കുകയായിരുന്നു.

റോഡ് സുരക്ഷാ കാമറകളും സി.സി ടി.വി കാമറകളും പരിശോധിച്ചാണ് അക്രമി സംഘത്തെ തിരിച്ചറിഞ്ഞത്. കൊല്ലം ചാത്തിനാംകുളത്തിന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്. 70,000 രൂപയും 25,000 രൂപ വിലയുള്ള മൊബൈൽ ഫോണുമാണ് മോഷ്ടാക്കൾ കവർന്നത്.

റോഡ് സുരക്ഷാ കാമറകളും സി.സി ടി.വി കാമറകളും പരിശോധിച്ചാണ് അക്രമി സംഘത്തെ തിരിച്ചറിഞ്ഞത്. സി​റ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ അന്വേഷണ സംഘവും കിളികൊല്ലൂർ പൊലീസും സംയുക്തമായി അന്വേഷണം നടത്തിയാണ് പ്രതികളെ കുടുക്കിയത്.

Advertisment