കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഫിസിയോതെറാപ്പി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എല്ലാ ആധുനിക സജ്ജീകരണങ്ങളോടു കൂടി നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ഉദ്ഘാടനം നിർവഹിച്ചു.

Advertisment

publive-image

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് അധ്യക്ഷനായ ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ആശ. ജെ. ബാബു എച്ച്. എം. സി. മെമ്പർമാരായ വിക്രമൻ, ആർ. എസ്. ബിജു, ശിവദാസൻ പിള്ള, സജയൻ, മഞ്ഞപ്പാറ സലിം, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ഫിസിയോതെറാപ്പി യൂണിറ്റിൽ അത്യാധുനിക സംവിധാനങ്ങളായ അൾട്രാസൗണ്ട് തെറാപ്പി, കോൾഡ് ലേസർ തെറാപ്പി യൂണിറ്റ്, ഇന്റർഫെറെൻഷിയൽ തെറാപ്പി, ട്രാൻക്യുട്ടേനിയസ് ഇലക്ട്രിക് നെർവ് സ്റ്റിമുലേറ്റർ, ഗേയ്റ്റ് ട്രെയിനർ, സർവിക്കൽ ആൻഡ് ലംബാർ ട്രാഷൻ യൂണിറ്റ്, കോർട്ടറി സചസ് സ്‌ട്രെങ്തനിംഗ് ആൻഡ് റീ എഡ്യൂക്കേറ്റർ, ആംഗിൾ എക്സർസൈസ്ർ, ഇൻഫ്രാ റെഡ് റേഡിയേഷൻ മുതലായ ഉപകരണങ്ങളുടെ സഹായത്തോടെ കൂടിയ സേവനം ലഭ്യമാണ്.

Advertisment