കൊല്ലം: ചാങ്ങയിൽക്കോണം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി കിളിമാനൂർ മടവൂർ കളരി ഭഗവതീ ക്ഷേത്ര മേൽശാന്തിയുടെയും കുടുംബത്തിൻ്റെയും മരണവാർത്ത . കഴക്കൂട്ടത്ത് ടെക്നോപാർക്കിൽ പ്രമുഖ ഐ.ടി കമ്പിനിയിൽ ജോലി നോക്കുന്ന ഏക മകനെയും കൂട്ടി ഷുഗറിന് മരുന്ന് വാങ്ങാൻ മടവൂരിൽ നിന്നും കുളനടയിലേക്ക് വെളുപ്പിനെയാണ് യാത്ര തിരിച്ചത്.
/sathyam/media/post_attachments/K4pc0Gjk9T7rZ6y4zUhx.jpg)
എം.സി റോഡിൽ ഏനാത്ത് പുതുശ്ശേരിഭാഗത്തു വച്ച് എതിർദിശയിൽ വന്ന ബ്രസാ കാർ രാജശേഖര ഭട്ടതിരിയും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ശബ്ദംകേട്ട് രക്ഷാപ്രവർത്തനത്തിന് ഓടിക്കൂടിയ നാട്ടുകാർ രാജശേഖര ഭട്ടതിരിയെ (66) പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇദ്ദേഹത്തിൻ്റെ ഭാര്യ ശോഭന (62 ) അടൂർ ജനറൽ ആശുപത്രിയിൽ വച്ചും ഗുരുതര പരിക്ക് പറ്റിയ ഏകമകൻ നിഖിൽരാജ് (32) തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള പോകവേ യാത്രാമധ്യേ സ്ഥിതി വഷളായതിനെ തുടർന്ന് കൊട്ടാരക്കര വിജയാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us