കൊല്ലം: വീട്ടുമുറ്റത്തിരുന്ന് മദ്യപിച്ചതിനെ തുടർന്ന് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ വീട്ടുടമസ്ഥനെ ആക്രമിച്ച കേസിൽ രണ്ടാം പ്രതിയെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. ഐവർകാല തോട്ടിൻകര പുത്തൻവീട്ടിൽ ബാലൻ മകൻ വിഷ്ണു എന്ന ലാലുവി(24)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
/sathyam/media/post_attachments/Ep96Fsfblbej8N4rAuFR.jpg)
ഏപ്രിൽ 23 നാണ് കേസിനാസ്പദമായ സംഭവം. കുന്നത്തൂർ സ്വദേശി നടരാജൻ പിള്ളയാണ് ആക്രമിക്കപ്പെട്ടത്.
വീട്ടുമുറ്റത്തിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ മാനാമ്പുഴ കുമ്പളത്ത് മുക്കിന് സമീപമുള്ള ദേവാലയം വീടിൻ്റെ മുറ്റത്ത് അതിക്രമിച്ചുകയറി അവിടെ നിന്ന നടരാജൻപിള്ളയെ അസഭ്യം വിളിച്ചുകൊണ്ട് ചവിട്ടി തറയിലിടുകയും തറയിൽ വീണ വീട്ടുടമസ്ഥനെ പ്രതികൾ ചേർന്ന് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് കേസ്.
ശാസ്താംകോട്ട എസ്ഐ അനീഷ് എ, എഎസ്ഐമാരായ ബിജു, ഹരിലാൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us