പൂയപ്പള്ളിയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ആക്രമിച്ചയാൾ അറസ്റ്റിൽ

New Update

കൊല്ലം: വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ദേഹോപദ്രവം ഏൽപ്പിച്ച ആളെ പൂയപ്പളി പോലീസ് അറസ്റ്റ് ചെയ്തു. മരുതമൺപള്ളി ഷീജാഭവനിൽ ഷിബുവി(47)നെയാണ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

ഇന്നലെ കാറ്റാടി എന്ന സ്ഥലത്ത് വച്ച് പൂയപ്പളളി പോലീസ് വാഹന പരിശോധന നടത്തി വരവെ മരുതമൺപള്ളി കാറ്റാടി റോഡിൽ മദ്യപിച്ച് വാഹനം ഓടിച്ച് വന്ന മീയന്നൂർ സ്വദേശി മനോജിനെ അറസ്റ്റ് ചെയ്ത് പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിക്കവെ മനോജിൻ്റെ സുഹ്യത്തായ ഷിബു മനോജിനെ ജീപ്പിൽ നിന്നും ഇറക്കിവിടണമെന്ന് പറഞ്ഞ് ആക്രോശിക്കുകയും എസ്ഐയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

Advertisment