കല്ലുവാതുക്കൽ നടയ്ക്കലിൽ ഗാന്ധിജി ആർട്സ് സ്പോർട്സ് ക്ലബ്‌ & ലൈബ്രറിയുടെ നേത്യത്വത്തിൽ ഓണത്തിന് മുറ്റത്തൊരു പൂക്കളം പദ്ധതി തുടക്കമായി

New Update

ചാത്തന്നൂർ : നടയ്ക്കൽ ഗാന്ധിജി ആർട്സ് സ്പോർട്സ് ക്ലബ്‌ & ലൈബ്രറി ഓണത്തിന് മുറ്റത്തൊരു പൂക്കളം പദ്ധതി തുടങ്ങി. ഓണത്തിന് അത്തപൂക്കളം ഒരുക്കുന്നതിനായി ഹൈബ്രീഡ് ജമന്തി തൈകൾ ബാലവേദി അംഗങ്ങൾക് നൽകി.

Advertisment

publive-image

തൈകളുടെ വിതരണോൽഘാടനം ലൈബ്രറി താലൂക് യൂണിയൻ പ്രതിനിധി എൻ സതീശൻ ഉൽഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ അനിൽകുമാർ പിവി യുടെ അധ്യക്ഷതയിൽ ഗിരീഷ്കുമാർ നടയ്ക്കൽ, ശരത്ചന്ദ്രകുറുപ്പ്, അനന്തു, രഞ്ജിത് ആർയു, രമ്യ ഒ എന്നിവർ സംസാരിച്ചു.

Advertisment