കൊല്ലം: കുഴൽക്കിണറിൽ അകപ്പെടുന്ന കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താൻ ബോർവെൽ റെസ്ക്യൂ റോബട് വികസിപ്പിച്ച് എഴുകോൺ കാരുവേലിൽ ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നാലംഗ വിദ്യാർഥി സംഘം.
/sathyam/media/post_attachments/ylLrqR4satJ8afrqdU6K.jpg)
കുഴൽക്കിണറിലേക്ക് ഇറങ്ങുന്ന യന്ത്രക്കൈ ആണ് കുട്ടിയെ പിടിച്ചുയർത്തുന്നത്. പോളി യൂറിത്തീൻ സാമഗ്രി കൊണ്ടാണു യന്ത്രക്കൈ അഥവ ജോ നിർമിച്ചിട്ടുള്ളത്. ഇരു ചെവികളോടും ചേർത്തു പിടിച്ചാണു കുട്ടിയെ ഉയർത്തുക.
ശരീര ഭാഗത്തിനു അനുയോജ്യമായി വിധത്തിൽ ജോയ്ക്കു രൂപമാറ്റം വരുത്താനാകും. അതിനാൽ കുട്ടിയെ എടുക്കുമ്പോൾ ആഘാതം ഉണ്ടാകില്ല. ഉപകരണം 360 ഡിഗ്രിയിൽ തിരിയും. കുട്ടിയുടെ കിടപ്പ് അനുസരിച്ച് ഇതു പ്രവർത്തിക്കും.
കിണറിനുള്ളിലെ ദൃശ്യങ്ങൾ പകർത്താൻ ക്യാമറയും ഉപകരണത്തിലുണ്ട്. യന്ത്രം നിയന്ത്രിക്കുന്നവർക്ക് കുഴൽ കിണറിലെ ദൃശ്യം തത്സമയം കാണാനാകും. ശബ്ദം ശേഖരിക്കാനും നൽകാനുമുള്ള സംവിധാനം ഉണ്ട്. ഓക്സിജൻ നൽകാനും കഴിയും. 12 കിലോ ഭാരം ഉയർത്താനാകും.
28,000 രൂപയാണ് ഉപകരണത്തിനു ചെലവായത്. അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളായ ഉവൈസ് സിദ്ധിക്ക്, ബിപിൻ ബാബു, മോഹിത് മോഹൻ, അബ്ദുല്ല യൂസുഫ് അലി എന്നിവരാണ് ഉപകരണം വികസിപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us