കടയ്ക്കലിൽ നാലുമാസം ഗര്‍ഭിണിയായ മകളെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ചവിട്ടി കൊലപ്പെടുത്താൻ ശ്രമം; രണ്ടു കൊലപാതക കേസുകളിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ അച്ഛൻ അറസ്റ്റിൽ

New Update

കൊല്ലം: കടയ്ക്കലിൽ നാലുമാസം ഗര്‍ഭിണിയായ മകളെ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കൊലക്കേസ് പ്രതിയായ അച്ഛൻ അറസ്റ്റിൽ. കിളിമാനൂർ കൊപ്പം സ്വദേശി സതീശനെയാണ് കടയ്ക്കൽ പ‍ൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

കശുവണ്ടി ഫാക്ടറിയിലേക്ക് സ്കൂട്ടറില്‍ ജോലിക്ക് പോയ മകളെ വാഹനം തടഞ്ഞു നിര്‍ത്തി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ പ്രതിയെ തടഞ്ഞു വച്ചാണു പൊലീസിന് കൈമാറിയത്.

ഉപദ്രവം സഹിക്കാനാകാതെ പ്രതിയുടെ ഭാര്യ നേരത്തേ വീട് വിട്ടിറങ്ങിയിയതാണെന്നും പൊലീസ് വ്യക്തമാക്കി. രണ്ടു കൊലപാതക കേസുകളിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു.

Advertisment