New Update
കൊല്ലം: ആയൂരിൽ കെഎസ്ആർടിസി ബസിൽ നിന്നിറങ്ങി റോഡിന് കുറുകെ കടക്കുന്നതിനിടെ അതേ ബസ് ഇടിച്ചു പരുക്കേറ്റ വീട്ടമ്മ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട ഉതിയൻകോണം തടത്തരികത്ത് പുത്തൻവീട്ടിൽ കൃഷ്ണന്റെ ഭാര്യ രാധയാണ് (58) മരിച്ചത്.
Advertisment
/sathyam/media/post_attachments/Sh3y2JeEg58u2Y0sgpX1.jpg)
ആയൂർ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിനു മുന്നിലായിരുന്നു അപകടം. പൂവാറിൽ നിന്നു പമ്പയ്ക്കു സ്പെഷൽ സർവീസ് നടത്തിയ കെഎസ്ആർടിസി ഫാസ്റ്റ് ബസ് ഇടിച്ചാണ് മരിച്ചത്.
കോന്നിയിലുള്ള വീട്ടിൽ ജോലിക്കു പോകാൻ ആയൂരിലെത്തി അഞ്ചൽ റോഡിന്റെ
ഭാഗത്തേക്കു പോകുവാൻ വേണ്ടിയാണ് റോഡിന് കുറുകെ കടന്നത്.
ബാങ്ക് സംബന്ധമായ ആവശ്യത്തിനു രണ്ടു ദിവസം മുൻപാണ് ഇവർ കാട്ടാക്കടയിലെ വീട്ടിലെത്തിയത്. മക്കൾ: രതീഷ്. രജീഷ്. മരുമക്കൾ: വിനീത, സൂര്യ. ചടയമംഗലം പൊലീസ് കേസെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us