ഏജന്‍സിയിലെ ജീവനക്കാരുടെ നിര്‍ദേശപ്രകാരമാണ് നീറ്റ് പരീക്ഷയ്ക്കെത്തിയവരുടെ ഉള്‍വസ്ത്രം അഴിപ്പിച്ചത്; ലോഹഭാഗങ്ങള്‍ ഉള്ളതിനാല്‍ ഉള്‍വസ്ത്രം അഴിച്ചുമാറ്റണമെന്ന് നിര്‍ദേശിച്ചു, കുട്ടികള്‍ക്ക് വസ്ത്രം മാറാന്‍ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് അറസ്റ്റിലായവര്‍

New Update

കൊല്ലം: ഏജന്‍സിയിലെ ജീവനക്കാരുടെ നിര്‍ദേശപ്രകാരമാണ് നീറ്റ് പരീക്ഷയ്ക്കെത്തിയവരുടെ ഉള്‍വസ്ത്രം അഴിപ്പിച്ചതെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു.

Advertisment

publive-image

ലോഹഭാഗങ്ങള്‍ ഉള്ളതിനാല്‍ ഉള്‍വസ്ത്രം അഴിച്ചുമാറ്റണമെന്ന് നിര്‍ദേശിച്ചു. കുട്ടികള്‍ക്ക് വസ്ത്രം മാറാന്‍ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു.

അതേസമയം, ഉൾവസ്ത്രമഴിപ്പിച്ചെന്ന പരാതിയില്‍ കേന്ദ്രസർക്കാർ അന്വേഷണ സമിതി രൂപീകരിച്ചു. ദേശീയ ടെസ്റ്റിങ് ഏജൻസിയാണ് അന്വേഷണ സമിതി രൂപീകരിച്ചത്.

കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയുടെ ഉള്‍വസ്ത്രം അഴിപ്പിച്ച കേസില്‍ അറസ്റ്റിലായ അഞ്ചു പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. കൊല്ലം കടയ്ക്കല്‍ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്.

Advertisment